Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻസിപി. രാജ്യസഭ സീറ്റ് വാഗ്ദാനം നിരസിച്ചു.രാജ്യസഭ സീറ്റ് വേണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്ന്  എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ അറിയിച്ചു. നിയമസഭ സീറ്റിൽ എൻസിപി മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. . തങ്ങൾ പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് കൊടുക്കാൻ പറ്റില്ലയെന്നും ജോസ്.കെ മാണിയും പാർട്ടിയും വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ടി.പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.ശരദ് പവാറെ കണ്ട ശേഷം  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പിടിച്ചെടുത്ത മണ്ഡലം തോറ്റവർക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. മുന്നണിയിലേക്ക് പുതിയ പാർട്ടികൾ വരുമ്പോൾ 4 സീറ്റ് മാത്രമുള്ള തങ്ങളുടെ പാർട്ടിയുടെ സീറ്റുകളല്ല നൽകേണ്ടത്. വലിയ പാർട്ടികൾക്ക് ത്യാഗം ചെയ്യാം. ജോസ് കെ മാണിയുടെ വരവ് തദ്ദേശ തെരഞ്ഞെടുപ്പിൽ ​ഗുണമുണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment