Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലായിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പൻ വിഭാഗം . പാലായിൽ സീറ്റ് നൽകാമെന്ന കാര്യത്തിൽ ഉറപ്പ് നൽകണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി കാപ്പൻ.  ഇപ്പോൾ ഈ നിലപാടിൽ അയവ് വരുത്തി പകരം രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പൻ വിഭാഗത്തിന്റെ പ്രധാന  ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും എൻസിപി നേതൃത്വവുമായി നടത്തിയ ചർച്ചയിലും സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് ലഭിച്ചിരുന്നില്ല.എൽഡിഎഫിൽനിന്നു അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ മറ്റു സാധ്യതകൾ നോക്കാമെന്നാണ് പവാറിന്റെ അഭിപ്രായം. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് കൂടുതൽ സീറ്റ് വാഗ്ദാനം ചെയ്താൽ യുഡിഎഫിന് അനുകൂലമായ നിലപാട് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. പ്രശ്‌നപരിഹാരത്തിന് ശരദ് പവാർ ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന.

അതേസമയം, എൻസിപിയിൽ ഭിന്നത രൂക്ഷമായിരിക്കെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ ഇന്ന് മുംബൈയിലെത്തി ശരദ് പവാറിനെ വീണ്ടും കാണും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫിൽ അവഗണന നേരിടുന്ന വിഷയങ്ങളും പാർട്ടി അധ്യക്ഷനെ ബോധിപ്പിക്കും.

 

Readers Comment

Add a Comment