Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ നിയോജക മണ്ഡലത്തെ ചൊല്ലി എൻസിപി പിളർപ്പിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പാലാ എംഎൽഎ മാണി സി കാപ്പനും മന്ത്രി എകെ ശശീന്ദ്രനും പ്രത്യേകം നടത്തിയ ചർച്ച പരാജയപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അനുനയനീക്കവുമായി ഇരുവരുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. മുന്നണിയിൽ ഒരുമിച്ച് പോകണമെന്ന് ഇരുവരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പ്രത്യേകം യോഗം ചേർന്നത്.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടി പാലാ സീറ്റ് വിട്ട് നൽകില്ലെന്ന് മാണി സി കാപ്പൻ ആവർത്തിച്ചു. നിലവിൽ സീറ്റ് ചർച്ചകളൊന്നും ഇടത് മുന്നണിയിൽ നടന്നിട്ടില്ലെന്നും പുതിയ പാർട്ടികൾ കൂടി വന്ന സ്ഥിതിക്ക് കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റ് എന്നതിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ലെന്നും പാലാ സീറ്റ് സംബന്ധിച്ച് ഉറപ്പൊന്നും പറയാൻ സാധിക്കില്ലെന്നും ശശീന്ദ്രൻ നിലപാടെടുത്തു.

 

 

Readers Comment

Add a Comment