Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡോളർ കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പേരിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ. ഭരണഘടന പദവിയിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കസ്റ്റംസ് നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നൽകിയ മൊഴിയുടെ പേരിൽ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാൻ നോട്ടീസയച്ച് വിളിച്ച് വരുത്തുന്ന രീതി ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മൊഴി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച് അതിൽ കഴമ്പുണ്ടെങ്കിൽ വിവരം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടർന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ് വേണ്ടത്. ആ ഘട്ടത്തിൽ അദ്ദേഹത്തിന് സ്പീക്കർ പദവിയിലിരിക്കുക ബുദ്ധിമുട്ടാകുകയും ചെയ്യും

Readers Comment

Add a Comment