Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ തിരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം ഇല്ലാതാകുമെന്ന് പി സി ജോർജ് എം എൽ എ. ജോസ് വിഭാഗത്തിലെ പലരും തന്റെ ജനപക്ഷം പാർട്ടിയിലേക്ക് വരുമെന്നും ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു.
പാലായിൽ മത്സരം എൻ ഡി എ യും എൽ ഡി എഫും തമ്മിലാണ്. തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഏറെ പിന്നിലാണ്. മോദിയുടെ ക്ഷേമ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ചർച്ച ആകുന്നുണ്ട്. കത്തോലിക്കാ സഭയുടെ പിന്തുണ എൻ ഡി എക്കാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. പാലാ ബിഷപ്പ് പുറത്തിറക്കിയ സർക്കുലർ എൻ ഡി എ യുടെ വിജയം എളുപ്പമാകുമെന്നും സഭ ബി ജെ പിയോട് അടുക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു.
24.47°C








