Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്‌നാട്ടിലെ ഭരണമുന്നണിയായ എ ഐ എ ഡി എം കെക്കു കേരളത്തിൽ ആദ്യമായി ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ ഭരണം ലഭിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് ഇനി എഐഎഡിഎംകെ ഭരണത്തിൽ കീഴിലായിരിക്കും ഇനി മുന്നോട്ട് പോവുക. എ ഐ എ ഡി എം കെ യുടെ എസ് പ്രവീണയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.
സിപിഐ എമ്മിലെ രജനി വിനോദിനെ ഏഴിനെതിരെ എട്ടു വോട്ടുകൾക്കാണ് പ്രവീണ പരാജയപ്പെടുത്തിയത്. പട്ടിക ജാതി വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യു ഡി എഫിൽ അംഗങ്ങൾ ഇല്ലാതിരുന്നതിനാൽ എ ഐ എ ഡി എം കെ അംഗത്തിന് പ്രസിഡന്റ് സ്ഥാനം നൽകുകയായിരുന്നു.
24.47°C








