Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും  കെപിസിസി ആസ്‌ഥാനത്ത്‌.  കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ്‌ ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ  എംഎൽഎ ഹോസ്റ്റലിനു മുന്നിലും ഇത്തരം  ബോ‍ർഡുകൾ ഉണ്ട്‌.  യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് പോസ്റ്ററുകൾ.തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയെ തുടർന്ന്‌ കോൺഗ്രസിൽ കലാപം രൂക്ഷമായതാണ്‌ നേതാക്കൾക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്‌റ്ററുകൾക്കും  ഫ്‌ളക്‌സുകൾക്കും പിന്നിൽ.   ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും  പോസ്റ്ററിൽ പറയുന്നു. വി എസ്‌ ശിവകുമാറിനും തലസ്‌ഥാനത്തെ നേതാക്കൾക്കും എതിരെയാണ്‌ ഇന്നലെ പോസ്‌റ്ററുകൾ വന്നത്‌. കൊല്ലത്ത്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണക്കെതിരെയും പോസ്‌റ്റുകൾ പതിച്ചിട്ടുണ്ട്‌. ബിജെപി എജൻറ്‌ ബിന്ദുകൃഷ്‌ണയെ പുറത്താക്കണമെന്നാണ്‌ സേവ്‌ കോൺഗ്രസിന്റെ പേരിൽ പതിച്ച പോസ്‌റ്ററിൽ പറയുന്നത്‌. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് തൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. യുഡിഎഫ് ഗൗരവമായി ചില കാര്യങ്ങൾ പരിശോധിക്കണമെന്നു മുസ്‌ലിം ലീഗ് പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ അടിയന്തരമായി തിരുത്തൽ നടപടികളിലേക്കു കടക്കേണ്ട സ്ഥിതിയാണു മുന്നണിക്ക്.തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഇന്ന് കെപിസിസി ആസ്ഥാനത്തു നടക്കും

Readers Comment

Add a Comment