Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യസഭാംഗത്വം ഉടൻ രാജിവയ്ക്കുമെന്ന്  ജോസ് കെ. മാണി. പാർട്ടിയുടെ ജനപിന്തുണ നേതൃത്വത്തിന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ല .മന്ത്രിസ്ഥാനമെന്നത് മാധ്യമ സൃഷ്ടിയാണ്. കേരളാ കോൺഗ്രസിന്റെ കരുത്തും ജനപിന്തുണയും എവിടെയാണെന്ന് മുന്നണിക്ക് അറിയാം. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു.അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. പാലായിൽ എൻസിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ എൽഡിഎഫിന് വോട്ട് വർധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകൾ ജോസ് കെ. മാണിക്ക് അനുകൂലമല്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഒൻപത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തനിക്ക് ലഭിച്ച ലീഡ് പോലും ജോസ് കെ. മാണി എൽഡിഎഫിലേക്ക് എത്തിയപ്പോൾ ലഭിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടം പൂർത്തിയായിന് പിന്നാലെ സീറ്റിന്റെ കാര്യത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞിരുന്നു.

Readers Comment

Add a Comment