Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. തിരഞ്ഞെടുപ്പിൽ ഫാഷിസത്തിനെതിരായും നാടിന്റെ വികസനത്തെ കരുതിയും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഒളിഞ്ഞും തെളിഞ്ഞും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ സംഘപരിവാരം നടത്തിയ ശ്രമങ്ങളെ പ്രബുദ്ധരായ വോട്ടർമാർ കൃത്യമായി തിരിച്ചറിയുകയും ഫലപ്രദമായി ചെറുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ഫലപ്രദമായും പരിമിതികളില്ലാതെയും പ്രതിരോധിക്കാൻ എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നു. ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് പുതിയൊരു വഴിത്തിരിവായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും. ഇടതു-വലതു മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യത്തിന്റെ കാപട്യം തിരിച്ചറിയാൻ വക നൽകുന്നതായിരുന്നു തിരഞ്ഞെടുപ്പ് രംഗം. അധികാരത്തിനു വേണ്ടി ഫാഷിസത്തോട് സന്ധിയാവാൻ ഈ മുന്നണികൾക്ക് യാതൊരു മടിയുമില്ല എന്ന് വ്യക്തമാക്കുന്ന പല അനുഭവങ്ങളും ഉണ്ടായി. ഇത് സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ ദിശാ ബോധം നൽകുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി മഞ്ചേരി മുനിസിപാലിറ്റി പുല്ലൂർ എ.യു.പി സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് കുറ്റ്യാടി എം.ഐ.യു.പി സ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലും സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ പാപ്പിനിശ്ശേരി ഗവ.മാപ്പിള എൽ.പി സ്‌കൂൾ ഒന്നാം നമ്പർ ബൂത്തിലും മുസ്തഫ കൊമ്മേരി മാങ്കാവ് പട്ടേൽതാഴം പ്രസ്റ്റീജ് സ്‌കൂളിൽ ബൂത്ത് അഞ്ചിലും വോട്ട് രേഖപ്പെടുത്തി.
24.47°C








