Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാരിവട്ടം മേൽപ്പാലം അ‍ഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻറെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നാല് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് അന്വേഷണ സംഘം നേരത്തെ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ദിവസം മാത്രം ആശുപത്രിയിൽ എത്തി ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. അതിനാൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ ജാമ്യഹർജി വേഗം പരിഗണിക്കണമെന്നും ആശുപത്രിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയിരുന്നു.നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

Readers Comment

Add a Comment