Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാർ ഊരാളുങ്കൽ ലേബർ കോപറേറ്റീവ് സൊസൈറ്റിക്ക് നൽകിയ കരാറുകളിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത് നിൽക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്നും മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും മറയായിട്ടാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കള്ളപ്പണം ചിലവഴിക്കാനുള്ള വഴിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇവരുമായുള്ള കരാറുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. ഊരാളുങ്കലിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റിക്ക് കിട്ടിയ കരാറുകളെക്കുറിച്ച് അന്വേഷണം വേണം – സുരേന്ദ്രൻ പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നും പ്രതികരണത്തിന് കെ.സുരേന്ദ്രൻ തയ്യാറായില്ല. ശോഭാ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കണ്ടെന്നും ശോഭയുമായി ബന്ധപ്പെട്ട് വ്യാജവാർത്തയാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Readers Comment

Add a Comment