Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന നേതാവ് ശരണ്യ മനോജ്.സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ഗണേഷ്കുമാർ എംഎൽഎയാണെന്ന് ശരണ്യ മനോജ് ആരോപിച്ചു. പത്തനാപുരം തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയായിരുന്നു വെളിപ്പെടുത്തൽ.ആർ. ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്ന ശരണ്യ മനോജ് ഗണേഷ് കുമാറിനെതിരെ ഉന്നയിച്ച ആരോപണം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്.
. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.ഗണേഷ്കുമാറും പി.എയുമാണെന്നും ശരണ്യ മനോജ് ആരോപിക്കുന്നു. ‘സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്ന് ഗണേഷ് കുമാറിന് അറിയാമായിരുന്നു. തുടർന്ന് തന്നെ സഹായിക്കണം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട ആളാണ് താൻ. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെ കൊണ്ട് ഗണേശ് കുമാറും പിഎയും ചേർന്ന് ഓരോന്ന് എഴുതിക്കുകയായിരുന്നുവെന്നും മനോജ് കൂട്ടിച്ചേർത്തു. സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നിൽ ഗണേഷും അദ്ദേഹത്തിന്റെ പിഎ പ്രദീപ് കോട്ടാത്തലയും മാത്രമാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ലെന്നും ഉമ്മൻചാണ്ടിക്ക് എല്ലാം അറിയാമായിരുന്നുവെന്നും ശരണ്യ മനോജ് കൂട്ടിച്ചേർത്തു.
28.54°C








