Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:37 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രമേശ് ചെന്നിത്തലയ്‌ക്കെതിരായുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണർക്ക്  സർക്കാർ നൽകിയില്ല. ബാർ ഉടമയായ ബിജു രമേശിന്‍റെ ആരോപണത്തിൽ ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണത്തിന് കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തുടർന്ന് അനുമതി തേടി ഫയൽ ഉടൻ ഗവർണർക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമപരമായ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാലാണ് ഫയൽ കൈമാറാൻ വൈകുന്നതെന്നാണ് സൂചന.അതേസമയം രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ നിയമസഭ സ്പീക്കർക്കും കത്ത് നൽകിയിട്ടുണ്ട്. ബാർ ലൈസൻസ് അനുവദിച്ച് കിട്ടാന്‍ അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് പണം നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. തുടർന്ന് ഇതിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിന് വിജിലിൻസ് സർക്കാരിന് റിപ്പോർട്ട് നൽകി. അതേസമയം ബിജു രമേശിന്‍റെ ആരോപണത്തിൽ തെളിവില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കാണിച്ച് അന്വേഷണ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്.

Readers Comment

Add a Comment