Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സില്‍വര്‍ ലൈന്‍ സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്‍റെ അംഗീകാരമില്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത് സ്പ്രിംഗ്‌ളര്‍ മാതൃകയിലുള്ള തട്ടിപ്പു ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കലിന് പുറം കരാര്‍ നല്‍കാന്‍ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാനാണ്. വിദേശത്തു വിലക്കുള്ള സിസ്ട്ര എന്ന കമ്പനിയെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍റാക്കിയത് കമ്മിഷന്‍ തട്ടാനാണെന്നും ചെന്നിത്തല ആരോപിച്ചു.ഈ പദ്ധതിക്ക് സര്‍ക്കാര്‍ എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തമാക്കണം. കേന്ദ്രം അംഗീകാരം നല്‍കാത്ത ഒരു പദ്ധതിക്ക് എങ്ങനെ വിദേശ വായ്പ ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
24.47°C








