Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും. ബാറുടമ അസോസിയേഷൻ നേതാവ് ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിലാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നിത്തലക്ക് പുറമെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും പ്രതിപക്ഷ നേതാവിനും മുൻ മന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാൻ ഗവർണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.
ബാർ ലൈസൻസ് ഫീസ് കുറച്ചു കിട്ടുന്നതിനായി, അന്ന് കെ പി സി സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല, മുൻ എക്‌സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് ബാറുടമകൾ പിരിച്ച പണം കൈമാറിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ.
24.47°C








