Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാന നഗരത്തിന്റെ സമഗ്രവികസനത്തിനായുള്ള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ (ടി.വി.എം) കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് പ്രൗഢമായ തുടക്കം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ വികസനത്തിനും നഗരത്തിലെ ജീവിതസൗകര്യ വിപുലീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും പ്രാമുഖ്യം നല്‍കി, അഴിമതിരഹിതവും സുതാര്യവുമായ നഗരഭരണം ഉറപ്പാക്കുന്നതിനായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളുമായാണ് തിരുവനന്തപുരം വികസന മുന്നേറ്റത്തിന്റെ പോരാട്ടം.

എം.ജി റോഡില്‍, പുളിമൂട്ടിലെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഓഖി ദുരന്തവേളയില്‍ നൂറുകണക്കിനു പേരുടെ ജീവന്‍രക്ഷിച്ച് ശ്രദ്ധാകേന്ദ്രമായ സെബാസ്റ്റ്യന്‍ അടിമയും, വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുന്നണിയില്‍ നിന്നു പൊരുതിയ സാമൂഹ്യപ്രവര്‍ത്തക ആര്‍. നാന്‍സിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ടി.വി.എം പ്രസിഡന്റ് ആര്‍. രഘുചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം നന്ദു, മാദ്ധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് ജോണ്‍, രജിത മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു.

വാര്‍ഡും ടി.വി.എം സ്ഥാനാര്‍ത്ഥികളും: ബീമാപള്ളി ഈസ്റ്റ്: മാഹീന്‍കണ്ണ്, ചാല: ഉഷ സതീഷ്, കേശവദാസപുരം: വില്‍സണ്‍ ജോര്‍ജ്, കണ്ണമ്മൂല: യമുന (ഗംഗ), കിണവൂര്‍: ഷീജ വര്‍ഗീസ്, കുടപ്പനക്കുന്ന്: അഡ്വ. പി. ഹരിഹരന്‍, കുറവന്‍കോണം: എല്‍.വി. അജിത്കുമാര്‍, പൂജപ്പുര: വിഷ്ണു എസ്. അമ്പാടി, പുഞ്ചക്കരി: എല്‍. സത്യന്‍, ശ്രീകണ്‌ഠേശ്വരം: അഡ്വ. പി.ആര്‍. ശ്രീലാല്‍, തിരുമല: ലൈലാമ്മ ഉമ്മന്‍, വഴുതക്കാട്: വി.എസ്. സുരേഷ് ബാബു.

Readers Comment

Add a Comment