Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാർ ഏജൻസികൾ സംസ്ഥാനത്തെ കടന്നാക്രമിക്കുന്നുവെന്ന് കാട്ടി രാവിലെ തോമസ് ഐസക് നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സി.എ.ജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക്കിനെ ചെന്നിത്തല കടന്നാക്രമിച്ചത്.കിഫ്ബിക്കെതിരേ ബിജെപിക്കാർ നൽകിയ പരാതിയിൽ കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ച്്ിരുന്നു. സഭയിൽ സമർപ്പിക്കാത്ത ഒരു റിപ്പോർട്ട് എവിടെനിന്നാണ് ധനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഡിപ്പാർട്മെന്റിന് കൊടുത്ത പാരഗ്രാഫിനെ കുറിച്ചാവും ധനമന്ത്രി പറയുന്നത്. സാധാരണഗതിയിൽ സി.എ.ജിയുടെ കണ്ടെത്തലുകൾ വിവിധ ഡിപ്പാർട്മെന്റുകൾക്ക് പാരഗ്രാഫുകളായി നൽകാറുണ്ട്. അവർ അതിന് മറുപടിയും നൽകാറുണ്ട്. വകുപ്പുകൾ അത് പരിശോധിക്കുകയും മറുപടിയും നൽകാറുണ്ട്. ആ മറുപടി പരിശോധിച്ചും ചർച്ചകൾക്കു ശേഷവും റിപ്പോർട്ട് തയ്യാറാക്കി സി.എ.ജി. നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങൾ അറിയുന്നത്. ധനമന്ത്രി ഗുരുതര ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നതെന്നും്.-ചെന്നിത്തല പറഞ്ഞു
24.1°C








