Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:23 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് മാവോയിസ്റ്റ്‌പൊലീസ് ഏറ്റുമുട്ടലിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് കാനം പറഞ്ഞു. സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തിൽ ഏറ്റുമുട്ടൽ നടത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കേന്ദ്ര ഫണ്ട് നേടാനാണിതെന്നും കാനം കുറ്റപ്പെടുത്തി.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിന്ന് തണ്ടർബോൾട്ട് പിന്മാറണം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ പുറത്തുവരുന്നില്ല. പൊലീസിനെതിരെയാണ് റിപ്പോർട്ട് എങ്കിൽ പുറത്തുവരാത്ത സ്ഥിതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിൽ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയെന്നും പുറത്തുവന്നത് പാർട്ടി കമ്മിറ്റിയിൽ നടക്കാത്ത കാര്യങ്ങളെന്നും കാനം വ്യക്തമാക്കി.

 

Readers Comment

Add a Comment