Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബീഹാറിൽ രണ്ടാം ഘട്ടനിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11 വരെ 8.14 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ടാം ഘട്ട ബിഹാർ തെരഞ്ഞെടുപ്പിൽ 17 ജില്ലകളിലെ 94 നിയമസഭാ സീറ്റുകളിൽ രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചു. കൊവിഡിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റുകൾ നൽകി. രണ്ടാം ഘട്ടത്തിൽ 2.86 കോടി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ബിഹാർ കുപ്രസിദ്ധി മാത്രമാണ് സ്വന്തമാക്കിയതെന്നും. അധ്യാപകരും കുട്ടികളും ഇരുട്ടിലാണ് ജീവിതം നയിക്കുന്നതെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ പറഞ്ഞു.നിതീഷ് ഫ്രീ ബീഹാറാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Readers Comment

Add a Comment