Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:43 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാശിയേറിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സീമാഞ്ചൽ മേഖലയിലെ   ജില്ലകളിലും സമസ്തിപൂർ, പട്ന, വൈശാലി, മുസാഫർപൂർ തുടങ്ങിയ ജില്ലകളിലുമായുള്ള 91 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുക. കനത്ത സുരക്ഷയിൽ നടക്കുന്ന വോട്ടെടുപ്പിന്റെ എല്ലാ സുരക്ഷാ നടപടികളും പൂർത്തിയായി കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും കേന്ദ്രസേനയെ ഇറക്കിയിട്ടുണ്ട്.

വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ദർഭംഗ, മധുബാനി, അരാരിയ, പൂർണ, കിഷൻഗഞ്ച്, കതിഹാർ തുടങ്ങിയവയാണ് സീമാഞ്ചലിന്റെ പരിധിയിൽ വരുന്ന ജില്ലകൾ. ആകെ 1463 സ്ഥാനാർത്ഥികളാണ് 91 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷൻ ഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്തമായ പ്രചരണം നടക്കുന്നത്. എൽ ജെ പി 26 ഇടങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സി പി എം, സി പി ഐ അടക്കമുള്ള ഇടത് പാർട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവർ മത്സരിക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും.

 

Readers Comment

Add a Comment