Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്‌തെന്ന പേരിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ രാജിവെക്കില്ലെന്ന് സിപിഐഎം. ഒരു കാരണവശാലും മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അങ്ങനെ ഒരു കാര്യം അജണ്ടയിൽ പോലുമില്ലെന്നും സിപിഐഎം നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

120 ദിവസമായി പ്രതിപക്ഷം പറയുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ്. അതിൽ ഇപ്പോൾ ഒരു പുതുമയുമില്ല. മുഖ്യമന്ത്രി തുടക്കം മുതലേ ഏതന്വേഷണവും നടക്കട്ടെയെന്ന് പറഞ്ഞിട്ടുണ്ട്. ഉപ്പുതിന്നവൻ വെള്ളംകുടിക്കട്ടെയെന്നും മടിയിൽ കനമുള്ളവനേ ഭയപ്പെടാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞതാണ്. അത് വെറുതെ പറഞ്ഞതല്ല.

സ്വർണക്കടത്ത് പ്രശ്‌നം ഉയർന്നുവന്ന ആദ്യഘട്ടത്തിൽ തന്നെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ മാറ്റി. കൃത്യമായ വിവരം വന്നപ്പോൾ സസ്‌പെൻഡ് ചെയ്തു. സർക്കാരുമായി അദ്ദേഹത്തിന് ഇപ്പോൾ ഒരു ബന്ധവുമില്ല.

പിന്നെ ധാർമികമായ ഉത്തരവാദിത്തത്തെ കുറിച്ച് പറയുകയാണെങ്കിൽ ആ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമല്ലോ. ഐപിഎസ്- ഐഎഎസ് എന്നത് കേന്ദ്രകേഡർ ആണ്. ഏതൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നതൊക്കെ കോടതിയിൽ നിന്നും വരട്ടെ. അതിൽ ഉത്കണ്ഠയില്ല. പുതിയ പുതിയ ആരോപണങ്ങളും വാർത്തകളും അതിൽ നിന്നും വരുന്ന മൊഴികളും അറസ്റ്റും എല്ലാം നടക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ.

കസ്റ്റംസ് ഉദ്യോഗസ്ഥനായ അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ അത് ആയുധമാക്കിയിരുന്നില്ലെ എന്ന ചോദ്യത്തിന് അതിനൊക്കെ അന്നും മറുപടി തന്നിട്ടുണ്ടെന്നായിരുന്നു ഗോവിന്ദൻമാസ്റ്റർ പറഞ്ഞത്.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന് പറയുന്നത് അന്നും ഇന്നും അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment