Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്‌നങ്ങളിലൊന്നും മോദി സംസാരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്റെ കുടുംബത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലെ തേജ്വശ്‌വിയുടെ കുടുംബത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്, എന്നാല്‍ ഇവര്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് മോദി സംസാരിക്കുന്നില്ല. തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റേയോ എന്റേയോ കുടുംബത്തെപറ്റിയല്ല, മറിച്ച് ബീഹാര്‍ ജനതയുടെ ഭാവിക്ക് വേണ്ടിയാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നില്ല. നിതീഷിന്റെ 15 വര്‍ഷത്തെയും മോദിയുടെ ആറ് വര്‍ഷത്തെയും ഭരണം കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്നും രാഹുല്‍ ചോദിച്ചു.

ബീഹാറിലെ യുവാക്കള്‍ക്ക് ജോലി കണ്ടെത്താനാവുന്നില്ല, എന്നുമാത്രമല്ല അവര്‍ക്ക് എവിടെയും ജോലി കണ്ടെത്താനാവുന്നില്ല, മോദി രാജ്യത്തെ മുഴുവന്‍ തൊഴില്‍ സാധ്യതയും ഇല്ലാതാക്കിയിരിക്കുന്നുവെന്നും രാഹുല്‍ തുറന്നടിച്ചു.

 

Readers Comment

Add a Comment