Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:41 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാളയാർ കേസ് അട്ടിമറിക്കുന്നതും ദൂതനെ അയച്ച്‌ പെൺകുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. 

'എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലൻ ചോദിക്കേണ്ടത്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലൻ അന്വേഷിക്കേണ്ടത്. ഈ കേസിലെ പ്രതികൾ രക്ഷപ്പെട്ടപ്പോൾ ഇരകൾക്ക് നീതി ലഭിക്കാൻ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്. വാളയാർ കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറാവണം. പാർട്ടിക്കാർ പ്രതികളായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അട്ടിമറിച്ചത് ' എന്നും സുരേന്ദ്രൻ ആരോപിച്ചു.

Readers Comment

Add a Comment