Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ കാല ബോളിവുഡ് നടി ഊർമിള മതോണ്ട്കർ പാർട്ടിയിൽ നിന്നും രാജി വെച്ചു. പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയാണ് ഊര്‍മ്മിളയുടെ രാജിക്ക് കാരണമെന്നാണ് വിവരം. സോണിയാ ഗാന്ധിക്ക് ഊർമിള രാജിക്കത്ത് നൽകി.
മുംബൈ കോണ്‍ഗ്രസിലെ വലിയ ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നതിന് പകരം അവിടുത്തെ ഓഫീസ് പൊളിറ്റിക്സില്‍ എന്നെ കുരുക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ എന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ സെന്‍സിബിലിറ്റി അനുവദിക്കുന്നില്ലെന്ന് ഊർമിള പ്രതികരിച്ചു.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മെയ് മാസത്തില്‍ ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും കോണ്‍ഗ്രസിന്‍റെ ആശയസംഹിതയില്‍ വിശ്വസിക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ തുടരുമെന്നും ഊര്‍മ്മിള അന്ന് പറഞ്ഞിരുന്നു.
24.47°C








