Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസ് വാക്സിൻ തയ്യാറായാൽ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ സൗജന്യ കോവിഡ് വാക്സിനുകൾ വാഗ്‌ദാനം ചെയ്തത് സംബന്ധിച്ച് ഭരണകക്ഷിയായ ബിജെപി തുടർച്ചയായ വിമർശനം നേരിടുന്നതിനിടെയാണ് കെജ്‌രിവാളിന്റെ അഭിപ്രായപ്രകടനം.
'രാജ്യമെമ്പാടും സൗജന്യ വാക്സിൻ ലഭിക്കണം, രാജ്യത്തിന് മുഴുവൻ അവകാശമുണ്ട് …' ഡൽഹിയിലെ ശാസ്ത്രി പാർക്കിലും സീലാംപൂരിലും പുതിയ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്യുന്നതിനിടെ കെജ്‌രിവാൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ആം ആദ്മി മേധാവി ഈ വിഷയം സംസാരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാർക്കും സൗജന്യ വാക്സിനുകൾ ലഭിക്കുമോ എന്ന് ചോദിച്ച് നേരത്തെ കെജ്‌രിവാളിന്റെ പാർട്ടി ബിജെപിയെ നിശിതമായി പരിഹാസിച്ചിരുന്നു.
22.79°C








