Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:12 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയത് 34 ലക്ഷം രൂപയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഡൽഹിയിൽ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാർ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ഏറ്റവുമൊടുവിൽ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതും. യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേർത്തിട്ടില്ല. എന്നാൽ അതിലും എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കോടതിയിൽ പോയത്’. സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകില്ല. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകൾ ഒരു സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി

Readers Comment

Add a Comment