Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരനെതിരെ കേസെടുത്തത് അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കുമ്മനം രാജശേഖരനെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് സർക്കാർ ധരിച്ചിരിക്കുന്നതെങ്കിൽ അത് നടക്കില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും കെട്ടിച്ചമയ്ക്കാൻ സർക്കാരിന് സാധിക്കില്ല. ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ആറൻമുള സ്വദേശി ഹരികൃഷ്ണൻറെ പരാതിയിലാണ് കുമ്മനം രാജശേഖരനുൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിൻറെ മുൻ പിഎയാണ് കേസിലെ ഒന്നാം പ്രതി.
24.47°C








