Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ ഉടന്‍ പുറത്താകുമെന്ന് അവകാശപ്പെട്ട് പരസ്യ പ്രസ്താവനയുമായി വിമത നേതാക്കള്‍ രംഗത്തെത്തി. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ കോണ്‍ഗ്രസ് മനസ്ഥിതി ഉള്ളവരാണെന്ന് യെദ്യൂരപ്പ പക്ഷം വിമര്‍ശിച്ചു.
കര്‍ണ്ണാടകത്തില്‍ ഭരണം നേടിയപ്പോള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് ഇപ്പുറം യെദ്യൂരപ്പ ഭരണം ഇവയെ എല്ലാം അവഗണിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ വിഷയം ഉന്നയിച്ചപ്പോള്‍ യെദ്യൂരപ്പയെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റും എന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായി വിമത വിഭാഗം അവകാശപ്പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ സി. ടി രവി യത്‌നാല്‍ ആണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്.
ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാകടകയില്‍ നിന്നാണ്. അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ അവകാശപ്പെട്ടു. എന്നാല്‍ വിമതപക്ഷത്തിന്റെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുക്കാതെയാണ് യെദ്യൂരപ്പ പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസ് മനസ്ഥിതി ഉള്ളവരുടെ താത്പര്യം യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പ്രതികരിച്ചു. യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ കാലാവധി പൂര്‍ത്തിയാക്കും.
അതേസമയം, ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന വാദം സിദ്ധരാമയ്യ തള്ളി. അവര്‍ സ്വയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
28.54°C








