Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവുകൾ പുറത്തു വിടട്ടെ എന്ന് പിജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ലെന്നും ബാർ കോഴക്കേസിൽ ഗൂഢാലോചനകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് ഇല്ലെന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്തു വന്നതിൽ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തർക്കം രമ്യമായി പരിഹരിക്കും. കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ തന്നെ വേണമെന്നാണ് നിലപാടെന്നും നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോൾ ചർച്ച ഇല്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

Readers Comment

Add a Comment