Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:37 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് വരവ്. രാവിലെ 11.50ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തിയ അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കാര്‍ മാര്‍ഗം മലപ്പുറം കലക്ടറേറ്റിലെത്തി.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കവളപ്പാറ ദുരന്തത്തിലെ ഇരകളായവര്‍ക്ക് നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിക്കും. ഉച്ചക്ക് രണ്ടോടെയാണ് വയനാട്ടിലേക്ക് പുറപ്പെടുക. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.

Readers Comment

Add a Comment