Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മതേതര പാർട്ടികളുമായി പ്രാദേശിക തിരഞ്ഞെടുപ്പ് സഖ്യത്തിന് സി പി എം തയാറാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫാസിസ്റ്റ് കക്ഷികളെ എല്ലായിടത്തും ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ബീഹാർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള സി പി എമ്മിന്റെ ആഘോഷ പരിപാടികൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയത്തിൽ നിന്നും സർക്കാരിൽ നിന്നും മതത്തെ കർശനമായി വേർതിരിക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇല്ലെങ്കിൽ മതേതരത്വത്തെ ശരിയായ അർത്ഥത്തിൽ പ്രാവർത്തികമാക്കാനോ സംരക്ഷിക്കാനോ കഴിയില്ല. ആർ എസ് എസിനെപ്പോലുള്ള വർഗീയ ശക്തികൾ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസ നയം എന്നിവ മാറ്റിയെഴുതി രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. മതനിരപേക്ഷത എന്നാൽ രാഷ്ട്രീയത്തിൽ നിന്നും സർക്കാറിൽ നിന്നും മതത്തെ വേർതിരിക്കൽ എന്നാണ് അർഥമാക്കുന്നത്. ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അത് സംരക്ഷിക്കാനായി കമ്മ്യൂണിസ്റ്റുകൾ എല്ലായ്പ്പോഴും നിലകൊള്ളുമെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. സി ബി ഐ, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതായും യെച്ചൂരി ആരോപിച്ചു.


 
 

Readers Comment

Add a Comment