Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മീരാ കുമാറിന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത് കമ്പനി. വ്യാഴാഴ്ചയാണ് ഫേസ്ബുക്ക് മീരാ കുമാറിന്റെ പേജ് ഏതാനും മണിക്കൂര്‍ ബ്ലോക്ക് ചെയ്തത്. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ബ്ലോക്ക് നീക്കിയത്.

ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത വിവരം മീരാ കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണിതെന്ന് മീരാ കുമാര്‍ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും മീരാ കുമാര്‍ പറഞ്ഞു.

''ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു! എതിര്‍ക്കുന്ന ശബ്ദം ഇല്ലായ്മ ചെയ്തു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് എന്റെ പേജ് തടഞ്ഞത് കേവലം യാദൃശ്ചികമല്ല,'' മീരാ കുമാര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്കിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.


ബി.ജെ.പിക്ക് അനുകൂലമായ നീക്കങ്ങള്‍ ഫേസ്ബുക്ക് നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മീരാ കുമാറിന്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നത്.

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നുമുള്ള
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെ വാട്സ് ആപ്പിനെതിരെ ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ടും വന്നിരുന്നു.

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് തവണ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു.

Readers Comment

Add a Comment