Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോൺഗ്രസ് പാർട്ടിയോട് മാപ്പ് ചോദിച്ച് ഖുശ്ബു. മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാൻ കോൺഗ്രസ് പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖുശ്ബു സുന്ദർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബിജെപിയിൽ ചേർന്നതിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴാണ് കോൺഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്. ഞാൻ കോൺഗ്രസ് പാർട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ, പാർട്ടി അർഹിക്കുന്ന ബഹുമാനം തന്നില്ല.
കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവർ പറയുന്നതിൽ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാർട്ടി നേതാക്കളുടെ ചിന്താഗതിയെന്നും ഖുശ്ബു വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെ ഖുശ്ബുവിനെതിരെ 30 പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവർ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പ്രയോഗം തൻറെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും ഖുശ്ബു പറഞ്ഞു.
24.47°C








