Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം.

രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശം.

ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു. ഇപ്പോഴിതാ ബില്‍ പാസ്സായപ്പോള്‍ പ്രതിഷേധിക്കുന്നു... ഇവരെന്താ മണ്ടന്മാമാരാണോ എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം. ജന്തര്‍മന്ദറില്‍ ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Readers Comment

Add a Comment