Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജെഎന്‍യു ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ ഉള്‍പ്പെടുത്താതെ സിപിഐ സ്ഥാനര്‍ത്ഥിപട്ടിക. കന്നയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന ബെഗുസരായ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം സിപിഐ തള്ളിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലാത്തതില്‍ അസ്വാഭാവികത ഇല്ലെന്നാണ് സി.പി.ഐ കേന്ദ്രനേത്യത്വത്തിന്റെ നിലപാട്.

കോണ്‍ഗ്രസ് അര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആകെ ആറു സീറ്റുകളിലാണ്. ഇതില്‍ ബെഗുസരായ് മേഖലയിലെ സീറ്റില്‍ കനയ്യ കുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രതിക്ഷ. കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സഖ്യത്തിലെ മറ്റ് ഘടക കക്ഷികളും ആഗ്രഹിച്ചിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ കനയ്യകുമാര്‍ പുറത്തായി.

ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാനും ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങും സ്ഥാനാര്‍ത്ഥികളായി. ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലമഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല്‍ എന്നിവരാണ് സിപിഐയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ആര്‍.ജെ.ഡി കൊണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായതോടെ വിജയസാധ്യത വര്‍ധിച്ചതായുള്ള വിലയിരുത്തലുകളെ തുടര്‍ന്ന് നിരവധിപേര്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കനയ്യകുമാര്‍ വിരുദ്ധരായ സി.പി.ഐ ബിഹാര്‍ ഘടകത്തിലെ ഒരു വിഭാഗം ഈ അവസരം ഉപയോഗിക്കുകയും ചെയ്തു. കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര നേത്യത്വത്തിനുണ്ടായിരുന്ന താത്പര്യവും ഇതോടെ ഇല്ലാതായി.

കനയ്യകുമാറിന് സീറ്റ് നിഷേധിച്ചതോടെ ബെഗുസരായിയിലെ പ്രാദേശിക ഘടകത്തില്‍ കടുത്ത അത്യപ്തിയും ഇപ്പോള്‍ രൂപപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ചിരുന്നു. ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകള്‍ക്ക് പക്ഷേ കനയ്യകുമാര്‍ പരാജയപ്പെട്ടു.

Readers Comment

Add a Comment