Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ സി.ടി. രവി യെദിയൂരപ്പ സർക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ചു. സാംസ്കാരിക- ടൂറിസം വകുപ്പു മന്ത്രിയായിരുന്നു രവി. ചിക്കമംഗളൂരുവിൽ നിന്നുള്ള നാലുതവണത്തെ എംഎൽഎയാണ് അദ്ദേഹം. നാളെ  ഡൽഹിക്കു പോകുന്ന രവി അവിടെ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ മന്ത്രിസഭാ വികസനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് രവിയുടെ രാജി. മന്ത്രിസഭാ വികസനത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ അനുമതി കാത്തിരിക്കുകയാണ് യെദിയൂരപ്പ. 28 മന്ത്രിമാരാണ് കർണാടകയിലുള്ളത്. പരമാവധി ആകാവുന്നത് 34. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കാലുമാറി എത്തിയവരടക്കം നിരവധി പേർ മന്ത്രിസ്ഥാനം കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുനഃസംഘടന ദുഷ്കരമായ ദൗത്യമായി തുടരുകയാണ് മുഖ്യമന്ത്രിക്ക്.

 അധികാരത്തിലിരിക്കുന്നതിന് 75 വയസെന്ന പ്രായപരിധി ബിജെപിയിൽ എല്ലാവർക്കും ബാധകമാണെന്ന് കഴിഞ്ഞ ദിവസം യെദിയൂരപ്പയെ ഉദ്ദേശിച്ച് രവി പറഞ്ഞിരുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സംസ്ഥാന മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതാണ്. 

Readers Comment

Add a Comment