Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:21 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള കർഷകരുടെയും കോൺഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക് മാറ്റാൻ ശിരോമണി അകാലിദൾ ആലോചന തുടങ്ങി.

എൻഡിഎ സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ സുദീർഘമായ സമര പരമ്പരകൾക്ക് രൂപം നൽകുമെന്ന സൂചനയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയത്. കേന്ദ്രസർക്കാർ കർഷകരെ തെരുവിലിറക്കി. വൻകിട കോർപറേറ്റുകളുടെ ദയയ്ക്കായി കർഷകരെ വിട്ടുകൊടുത്തെന്നും സോണിയ ആരോപിച്ചു.

നാളെ മുതൽ അഞ്ചാം തീയതി വരെ പഞ്ചാബിലും ഹരിയാനയിലും സംഘടിപ്പിക്കുന്ന ട്രാക്ടർ റാലികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. എൻഡിഎ വിട്ട ശിരോമണി അകാലിദളും സമരപാതയിലാണ്. പഞ്ചാബിൽ ഇന്നും ട്രെയിൻ തടയൽ സമരം തുടർന്നു. 31 കർഷക സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും കർഷകർ ധർണ നടത്തി.

Readers Comment

Add a Comment