Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ.പി.സി.സിയുടെ കൂടിയാലോചനകള്‍ മൂന്ന് പേരില്‍ ഒതുങ്ങുന്നതിനെതിരെ കെ.മുരളീധരന്‍. മുന്‍ അധ്യക്ഷന്‍മാരോടും കാര്യങ്ങള്‍ ആലോചിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ വന്നപ്പോഴുള്ള ഗ്രൂപ്പിലാണെന്നും ഇപ്പോള്‍ ഗ്രൂപ്പ് കളിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴിവുള്ളവരെ ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുരളി പറഞ്ഞു.

പുനഃസംഘടനയടക്കമുള്ള കാര്യങ്ങളില്‍ അതൃപ്തി തുറന്ന് പറഞ്ഞ മുരളീധരന്‍, കാരണം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മാത്രം കെ.പി.സി.സി അധ്യക്ഷന്‍ കൂടിയാലോചിക്കുന്നതാണ് കെ. മുരളീധരന്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് താന്‍ ചിലരെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. 

പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പിനുള്ള നീക്കമാണോ എന്ന ചോദ്യത്തിന്, താന്‍ പാര്‍ട്ടിയില്‍ വന്നപ്പോഴുള്ള ഗ്രൂപ്പിലാണെന്നും ഇപ്പോള്‍ ഗ്രൂപ്പ് കളിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല പക്ഷേ കരുണാകരന് മാള പോലെയാണ് തനിക്ക് വട്ടിയൂര്‍ക്കാവ് എന്നും മുരളീധരന്‍ പറഞ്ഞു.

Readers Comment

Add a Comment