Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തിരുവല്ലയില്‍ നിന്ന് പിടികൂടിയ കള്ളനോട്ട് സംഘത്തിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടെന്നും ഗോപകുമാര്‍ എം എല്‍ എയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു. കള്ളനോട്ട് കേസില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ അടൂര്‍ മേഖല കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും രാഷട്രീയ ഇടപെടല്‍ ഉണ്ടാകാത്ത അന്വേഷണ ഏജന്‍സി അന്വേഷണം നടത്തണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.

പ്രതികളുടെ ഫോണ്‍ കോളുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകാര്‍ ആരെക്കെയെന്ന് കണ്ടു പിടിക്കണം. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എല്‍ എയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണം. തട്ടിപ്പിനായി എം എല്‍ എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണന്നും അന്‍സാരി ഏനാത്ത് പറഞ്ഞു. 

അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് എം എല്‍ എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. അടൂര്‍ മേഖല പ്രസിഡന്റ് അല്‍ അമീന്‍ മണ്ണടി, പള്ളിക്കല്‍ പഞ്ചായത്തംഗം ഷാജി പഴകുളം, അബ്ദുല്‍ ലത്തിഫ് ഏഴംകുളം എന്നിവര്‍ സംസാരിച്ചു.

Readers Comment

Add a Comment