Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:13 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രമേയം തള്ളപ്പെട്ടത്.കൊവിഡ് ബാധിച്ചതിനാല്‍ നിരവധി നിയമസഭാംഗങ്ങള്‍ക്ക് സഭയില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബ്ദവോട്ട് നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇത് പ്രതിപക്ഷമായ കോണ്‍ഗ്രസും അംഗീകരിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ജനതാദള്‍ (എസ്) അനുകൂലിച്ചില്ല.

Readers Comment

Add a Comment