Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമ നടപടികള്‍ക്കായി ആഭരണങ്ങള്‍ വിറ്റെന്നും ചുരുങ്ങിയ ചെലവിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും ലണ്ടണിലെ കോടതിയില്‍ ചൂണ്ടിക്കാണിച്ച റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇതേയാള്‍ക്കാണോ 30,000 കോടിയുടെ റഫേല്‍ കോണ്‍ട്രാക്ട് മോദി നല്‍കിയതെന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
'നിയമ നടപടികള്‍ക്കായുള്ള ചെലവ് കണ്ടെത്തുന്നത് ആഭരണങ്ങള്‍ വിറ്റു കിട്ടിയ കാശുകൊണ്ടാണെന്നാണ് അനില്‍ അംബാനി യു. കെ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നെ ഒരു ചെറിയ കാറും ഉണ്ട്! ഇതേയാള്‍ക്കാണ് മോദി റഫേലിന്റെ 30,000 കോടിയുടെ ഓഫ് സെറ്റ് കരാര്‍ നല്‍കിയത്!,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു.
യു. കെ കോടതിയോട് തന്റെ സമ്പാദ്യത്തെക്കുറിച്ച് അനില്‍ അംബാനി വെളിപ്പെടുത്തിയെന്ന വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കിയതോടെയായിരുന്നു കരാര്‍ വിവാദത്തിന് വഴിവച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്.എ.എല്‍) ചേര്‍ന്ന് വിമാനങ്ങള്‍ നിര്‍മിക്കാനായിരുന്നു 2012ലെ യു.പി.എ സര്‍ക്കാറാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനുമായി ഒപ്പ് വെച്ചത്.
എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിന് വന്നതിന് പിന്നാലെ എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയാക്കുകയായിരുന്നു. 59,000 കോടിയായിരുന്നു ആദ്യ കരാര്‍ പ്രകാരമുള്ള തുക. എന്നാല്‍ പുതിയ കരാര്‍ പ്രകാരം 30,000 കോടി രൂപ വരുന്ന കരാര്‍ തുകയുടെ പകുതിയോളം നിര്‍മാണപ്രവൃത്തികള്‍ സംയുക്തസംരംഭമാണ് ഏറ്റെടുത്ത് നടത്തുമെന്നായിരുന്നു ധാരണ. റിലയന്‍സിനെ പങ്കാളിയാക്കിയത് കരാര്‍ വീണ്ടും വിവാദത്തിലാക്കിയിരുന്നു.
പാപ്പരായ അനില്‍ അംബാനിക്ക് റഫേല്‍ കരാറില്‍ പങ്കാളിത്തം നല്‍കിയതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് അംബാനി കോടതിയില്‍ സ്വത്ത് വിവരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
2020 ജനുവരിക്കും ജൂണിനുമിടയില്‍ തന്റെ ആഭരണങ്ങള്‍ മുഴുവന്‍ വിറ്റപ്പോള്‍ 9.9 കോടി ലഭിച്ചെന്നും ഇത് വെച്ചാണ് കേസ് നടത്തുന്നതെന്നാണ് അനില്‍ അംബാനി പറഞ്ഞത്.
മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍ കാര്യമില്ല. താനും ഭാര്യയും ഇപ്പോള്‍ ഒരു ആര്‍ഭാടവുമില്ലാതെയാണ് ജീവിക്കുന്നത്. കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ അംബാനിയും കുടുംബവും ചുരുങ്ങിയ ചെലവിലാണ് ജീവിക്കുന്നത്, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അംബാനിക്ക് വേണ്ടി കേസ് നടത്തുന്നത്.
ഇന്‍ടസ്ട്രിയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡിവലപ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകളാണ് അംബാനിക്കെതിരെ കേസ് നല്‍കിയത്.
കഴിഞ്ഞ മെയ് 22ന് ചൈനീസ് ബാങ്കുകള്‍ക്ക് 5821 കോടി രൂപയും അവരുടെ നിയമ നടപടികള്‍ക്കായി 7 കോടിയും നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇത് ജൂണ്‍ 12ന് നല്‍കാനായിരുന്നു വിധി. ഇത് ലംഘിച്ചതോടെയാണ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്.
24.47°C








