Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാര്‍ഷിക ബില്‍ സംബന്ധിച്ച് പ്രതിപക്ഷം കര്‍ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന ബി.ജെ.പി സര്‍ക്കാറിന്റെ വാദം തള്ളി കര്‍ഷകര്‍. പ്രതിപക്ഷത്തിന്റെ വാക്കുകേട്ടാണ് കര്‍ഷകര്‍ പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചതെന്നാണ് മോദി പറയുന്നത്, എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.

കര്‍ഷകര്‍ പ്രതിഷേധത്തിനിറങ്ങിയതിന് എന്തിനാണ് മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ച കര്‍ഷകര്‍ കേന്ദ്രം പാസാക്കിയ ബില്ലുകള്‍ തങ്ങളും വായിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു.

'' ഈ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിച്ചത് കോര്‍പ്പറേറ്റുകളാണ്. രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്, ഇത് വളരെ വലിയ ജനകീയ പ്രസ്ഥാനമാണ്. മോദിക്ക് ഈ ബില്ലുകള്‍ റദ്ദാക്കേണ്ടിവരും''കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സംസ്ഥാന സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വെള്ളിയാഴ്ച കര്‍ഷകര്‍ നടത്തിയ ഭാരത ബന്ദിലും ഉയര്‍ന്നുകേട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു.

മോദിക്ക് എങ്ങനെയാണ് രാജ്യത്തിന് ഭക്ഷണം നല്‍കുന്നവരെ ഒറ്റിക്കൊടുക്കാന്‍ കഴിയുന്നത്. ഒന്നുകില്‍ അയാള്‍ തന്റെ വഴി ശരിയാക്കണം അല്ലെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഭാരത ബന്ദില്‍ പങ്കെടുത്ത കര്‍ഷകരിലൊരാളായ ഉജ്ഗര്‍ സിംഗ് പറഞ്ഞത്.

 

Readers Comment

Add a Comment