Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:42 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തില്‍ ജോസ് കെ മാണി പങ്കെടുത്തു . സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. ബിനോയ് വിശ്വവും പ്രതിഷേധത്തില്‍ പങ്കെടുത്തു. ജോസ് കെ മാണി എൽ.ഡി.എഫ് ലേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ കൂടുതൽ ശക്തി പ്രാപിച്ചു.  

തൊഴില്‍ ബില്ലിന് പിന്നാലെ ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷാ ബില്‍ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നില്‍ക്കേയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സമ്മേളനത്തില്‍ പങ്കെടുത്ത എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. രാജ്യസഭയിലെ ബഹളത്തില്‍ പ്രതിഷേധിച്ചുള്ള 24 മണിക്കൂര്‍ ഉപവാസം ഉപാദ്ധ്യക്ഷന്‍ ഹരിവംശ് രാവിലെ അവസാനിപ്പിച്ചു. 

Readers Comment

Add a Comment