Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും എസ്പി അറിയിച്ചു.ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എസ്പി മത്സര രംഗത്ത് നിന്ന് പിന്‍മാറിയതിന് രണ്ടു കാരണങ്ങളാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. രണ്ടാമതായി ബിഹാറില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ല. അതിനാല്‍ തന്നെ ഊര്‍ജ്ജം പാഴാക്കേണ്ടതില്ലെന്നാണ് തീരുമാനം.

അതേ സമയം ആര്‍ജെഡിയെ പിന്തുണയ്ക്കുകയും ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ വേണ്ടതെല്ലാം നടത്തുമെന്നും ഒരു മുതിര്‍ന്ന എസ്പി നേതാവ് അറിയിച്ചു. സീറ്റ് വിഹിതം കുറഞ്ഞതിന്റെ പേരില്‍ 2015ല്‍ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേരാന്‍ എസ്പി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എന്‍സിപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും രണ്ടു പാര്‍ട്ടികള്‍ക്കും ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല.

Readers Comment

Add a Comment