Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:32 pm
  • 9th August, 2026
  • Light Rain
27.92°C27.92°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ വെച്ച് അൽ ഖ്വ​യ്ദ ഭീകരർ പിടിയിലായ സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സം​സ്ഥാ​ന​ത്ത് ഭീ​ക​ര​ര്‍ എ​ത്തി​യി​ട്ടും സം​സ്ഥാ​ന സര്‍​ക്കാ​ര്‍ അ​റി‍​ഞ്ഞി​ല്ലെ​ന്ന് അദ്ദേഹം ആരോപിച്ചു. ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ വ​ലി​യ വീഴ്ചയാണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ടി​നെ ന​ശി​പ്പി​ക്കു​ന്ന​ത് ഒ​രു കൂ​ട്ടം മ​ന്ത്രി​മാ​രും ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളു​മാണെന്നും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോ​ളി​റ്റ് ബ്യൂ​റോ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു

പെരുമ്പാവൂരിൽ നിന്നുമാണ് മൂ​ന്ന് അ​ല്‍-​ഖ്വ​യ്ദ ഭീ​ക​ര​ർ പി​ടി​യി​ലാ​യ​ത്. പെരുമ്പാവൂരിൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ന​ട​ത്തി​യ റെയ്ഡി​ലാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​ന്ന് ഒ​ന്‍​പ​ത് ഭീ​ക​ര​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ഭീ​ക​ര​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍​നിന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും എ​ന്‍​ഐ​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Readers Comment

Add a Comment