Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെഹ്റുവിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പി അനുരാഗ് ഠാക്കുര്‍. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മാപ്പ് പറഞ്ഞത്. 'ആരുടെയും വികാരങ്ങളെ വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ഞാന്‍ അതില്‍ വേദനിപ്പിക്കുന്നു.' ഠാക്കുര്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ആരംഭിച്ചതെന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനക്ക് പിന്നാലെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ലോക്‌സഭ സമ്മേളനം പല തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
അനുരാഗ് ഠാക്കൂറിനെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി 'ചോക്കറാ'(പയ്യന്‍) എന്നു വിളിച്ചത് ഭരണപക്ഷത്തിന്റെ പ്രതിഷേധപ്രകടനത്തിനും ഇടയാക്കിയായിരുന്നു. ഇരു പക്ഷങ്ങളും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ ആരംഭിച്ചതിനെ പിന്നാലെയാണ് സ്പീക്കര്‍ സമ്മേളനം നിര്‍ത്തിവെച്ചത്.
പി.എം കെയര്‍ ഫണ്ടിന് സുതാര്യതയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പി.എം കെയര്‍ ഫണ്ടിനെ അനൂകൂലിച്ചുക്കൊണ്ട് അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പികളും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ആരംഭിച്ചു. ഇതിനിടയില്‍ അനുരാഗ് ഠാക്കുറിനെ കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പയ്യന്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് ബി.ജെ.പി പ്രതിഷേധത്തിനും ഇടയാക്കി.
'ഏതാണ് ഹിമാചലില്‍ നിന്നുള്ള ഈ പയ്യന്‍? എവിടെ നിന്നാണ് ഇവന്‍ വരുന്നത്. നെഹ്‌റുവിന്റെ പേര് എങ്ങനെയാണ് ഈ ചര്‍ച്ചയില്‍ വന്നത്. ഞങ്ങള്‍ നരേന്ദ്ര മോദിയുടെ പേര് എവിടെയെങ്കിലും പറഞ്ഞോ?' എന്നായിരുന്നു അധീര്‍ ചൗധരി പറഞ്ഞത്.
27.26°C








