Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വികസനരംഗത്ത് പതിറ്റാണ്ടുകളായി കേരളം അനുഭവിക്കുന്ന നിശ്ചലതയ്ക്കു മീതെ, അഴിമതി പ്രഖ്യാപിത ലക്ഷ്യമാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ തീര്‍ത്ത നിരാശയ്ക്കു മീതെ, തുല്യനീതി എന്നത് മനോഹര സങ്കല്പം മാത്രമായി അവശേഷിക്കുന്ന ദൗര്‍ഭാഗ്യത്തിനു മീതെ മാറ്റത്തിന്റെ മുഴക്കമാകാന്‍ സ്‌റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് അഥവാ എസ്.ഡി.എഫ് എന്ന സംഘശക്തി രൂപംകൊള്ളുകയാണ്. രാഷ്ട്രീയകക്ഷി എന്ന നിര്‍വചനത്തിലൊതുങ്ങാതെ, വികസനത്തിനായി നിലകൊള്ളുകയും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജനമുന്നേറ്റമാണ് ഈ പുതിയ ജനാധിപത്യ പ്രസ്ഥാനം.

സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്- ഐക്യ മുന്നണികള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യതിയാനങ്ങളില്ലെന്ന് സമ്മതിദായകര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ദേശീയതലത്തിലെ രാഷ്ട്രീയ- ഭരണനേതൃത്വത്തിന്റെ ബലത്തില്‍ ബി.ജെ.പി ആദ്യഘട്ടത്തില്‍ സൃഷ്ടിച്ച പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷവും കേരളത്തിന്റെ പരാധീനതകള്‍ ബാക്കിയാണെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍.

ഏറ്റവും മികച്ച മനുഷ്യവിഭവ ശേഷിയും ഏറ്റവും മികച്ച പ്രകൃതി സമ്പത്തും സമാധാനപൂര്‍ണമായ സാമൂഹ്യ കാലാവസ്ഥയും മൂലധനമായിരുന്നിട്ടും വികസനരംഗത്ത് കേരളത്തിന്റെ സഞ്ചാരം പിന്നോട്ടാകുന്ന ദുരവസ്ഥയ്ക്കു കാരണം ദീര്‍ഘവീക്ഷണമില്ലായ്കയും നിശ്ചയദാര്‍ഢ്യമില്ലായ്കയുമാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റമെന്ന അനുഷ്ഠാനമാകട്ടെ, പദ്ധതികളുടെ തുടര്‍ച്ചയെന്നത് അസാദ്ധ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

സമ്മതിദായകരില്‍ ബഹുഭൂരിക്ഷമായിരുന്നിട്ടും രാഷ്ട്രീയത്തിലും ഭരണനിര്‍വഹണത്തിലും സ്ഥാനം ലഭിക്കാത്ത പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവശതയും നേരിടുന്ന അവഗണനയും, അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ നിരാശ, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, പൊതുപ്രവര്‍ത്തനരംഗത്തെ മൂല്യച്യുതി, വികസന ആവശ്യങ്ങള്‍ക്കു ചെലവിടാന്‍ പണമില്ലാത്ത പൊതുഖജനാവിന്റെ ദരിദ്രസ്ഥിതി... തുടങ്ങി കേരളത്തെ പിന്നോക്കം തളച്ചിടുന്ന ഘടകങ്ങള്‍ പലതുണ്ട്. മാറ്റത്തിനായുള്ള ആഗ്രഹം പൊതുസമൂഹത്തിന്റെ മനസ്സിലുണ്ടെങ്കിലും, അതിന് ആര് പ്രേരകശക്തിയാകുമെന്ന ചോദ്യമാണ് ഇത്രയും കാലം ബാക്കിയായിരുന്നത്.

ആ ചോദ്യത്തിനുള്ള ഉത്തരമായാണ് എസ്.ഡി.എഫിന്റെ പിറവി. കോര്‍പ്പറേറ്റ് മേഖലയില്‍ ആഗോളതലത്തില്‍ സജീവമായ പ്രവര്‍ത്തന സാന്നിദ്ധ്യവും, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളിലൂടെ തെളിയിക്കപ്പെട്ട സേവനാഭിമുഖ്യവും കൊണ്ട് ശ്രദ്ധേയനായ ഗീരിഷ് പിള്ള ദേശീയ അദ്ധ്യക്ഷനായാണ് എസ്.ഡി.എഫ് എന്ന സംഘശക്തി, കേരളീയ സമൂഹത്തിന്റെ ചാലകശക്തിയാകാനൊരുങ്ങുന്നത്. 

അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി പോരാടുകയും, വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത് പൊതുസമൂഹത്തില്‍ ശ്രദ്ധാര്‍ഹമായ സ്ഥാനം നേടിയ എം.എസ്. സജന്‍ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും, ഊര്‍ജ്ജസ്വലമായ നിര്‍വഹണപാടവവും പ്രതിജ്ഞാബദ്ധതയോടെ നടപ്പാക്കിയാല്‍ മാത്രം മതിയാകും, കേരളത്തിന്റെ ഭാവികാലത്തിന് പുതിയ മുഖം നല്‍കാനെന്ന വിശ്വാസമാണ് എസ്.ഡി.എഫിന്റെ പ്രേരകഘടകം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഭാഗ്യപരീക്ഷണത്തിനല്ല, കേരളത്തിന്റെ വികസനത്തിനായുള്ള പോരാട്ടത്തിനാണ് എസ്.ഡി.എഫ് നേതൃത്വം നല്‍കുക. അതിനായി എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകളെയും പ്രമുഖ വ്യക്തികളെയും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കും എസ്.ഡി.എഫിന്റെ യാത്ര. പരമ്പരാഗത രാഷ്ട്രീയധാരകളെ ഞെട്ടിച്ചും, ശീലിച്ചുപോന്ന ഭരണസംവിധാനങ്ങളെ തൂത്തെറിഞ്ഞും ജനങ്ങളുടെ ആഗ്രഹം അധികാരം സ്വന്തമാക്കിയ പ്രതീക്ഷാ പൂര്‍ണമായ മാതൃകകള്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുണ്ട്. അത്തരം മുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയാവുക കൂടിയാണ് സ്റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്

Readers Comment

Add a Comment