Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കളമശ്ശേരിയിൽ പോലീസ് ഉദ്യോസ്ഥന് മുന്നറിയിപ്പുമായി വിളിച്ച സിപിഎം നേതാവിന് മാസ്സ് മറുപടി. പ്രദേശത്തിന്റെ രാഷ്ട്രീയം അറിഞ്ഞു പ്രവർത്തിക്കണമെന്ന് പറഞ്ഞ സിപിഎം ഏരിയാ സെക്രട്ടറിയോട്, അത് നടക്കില്ല എന്ന് തുറന്നടിച്ച് എസ് ഐ അമൃത് രംഗൻ. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. 

കളമശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ ഇടപെട്ടതിനാണ് സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ താക്കീതുമായി എസ് ഐ അമൃത്  രംഗനെ  ഫോണിൽ വിളിച്ചത്. കുസാറ്റിൽ വിദ്യാർത്ഥി സംഘർഷം ഉണ്ടായതിനെ തുടർന്ന് പ്രശ്നത്തിന് കാരണക്കാരായ എസ്എഫ്‌ഐ നേതാക്കളെ പോലീസ് ജീപ്പിൽ കയറ്റിയതാണ് സിപിഎം നേതാവിനെ ചൊടിപ്പിച്ചത്.

'രാഷ്ട്രീയക്കാര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക്  മോശം അഭിപ്രായമുണ്ട്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവും. നിങ്ങള്‍ക്ക് മുമ്പ് കളമശ്ശേരിയില്‍ വേറെ എസ്.ഐമാര്‍ വന്നിട്ടുണ്ട്. പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം’- എന്നായിരുന്നു സക്കീര്‍ ഹുസൈന്റെ ഭീഷണി.  എന്നാൽ തനിക്കു അങ്ങനൊരു നിലപാടില്ലെന്നും കളമശ്ശേരി ആരുടേതാണെകിലും തനിക്കു ഒരു പ്രശ്നവുമില്ലെന്നും എസ് ഐ അമൃത് രംഗൻ പ്രതികരിച്ചു. 

"കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാൻ ആകില്ല, ഞാൻ ഇവിടെ ഇരിക്കുമ്പോൾ അത് അനുവദിക്കില്ല.ഇവിടെ ഇരിക്കാമെന്നു ആർക്കും വാക്കു കൊടുത്തിട്ടില്ല, പരീക്ഷ എഴുതിയാണ് സർവീസിൽ കയറിയത്.അത് കൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത്  പോയി ഇരിക്കാനും എഴുന്നേൽക്കാനും ആകില്ലെന്നും എസ് ഐ തുറന്നടിച്ചു. പാർട്ടി നേതാവിന്റെ ഭീഷണിക്ക് ചുട്ട മറുപടി നൽകിയ എസ് ഐ അമൃത് രംഗന്  സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Readers Comment

Add a Comment