Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ ടി ജലീലിന്റെ രാജി ആവശ്യം ശക്തമായിരിക്കെ സിപിഐഎമ്മിന്റെയും ഇടത് മുന്നണിയുടേയും നിര്‍ണായക നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് ഇടത് മുന്നണി യോഗവുമാണ് നടക്കുന്നത്. ജലീലിന്റെ രാജി ആവശ്യം രണ്ട് യോഗങ്ങളും തള്ളുമെങ്കിലും ഇടത് മുന്നണി യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.

വിവിധ വിവാദങ്ങള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയായിരിക്കും പ്രധാനമായും യോഗത്തില്‍ നടക്കുക. കെ ടി ജലീല്‍ വിഷയവും, ഇ പി ജയരാജന്റേയും കോടിയേരിയുടെയും മക്കള്‍ക്ക് എതിരായ വിവാദങ്ങളുമെല്ലാം യോഗത്തിന്റെ പരിഗണനയില്‍ വരും. കേന്ദ്രസര്‍ക്കാരിന്റെ താത്പര്യപ്രകാരം കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം യോഗത്തില്‍ ഉയരും.

കേന്ദ്ര മന്ത്രി വി മുരളീധരനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. കെ ടി ജലീലിന്റെ രാജി ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളും. വൈകിട്ട് മൂന്ന് മണിക്കാണ് ഇടത് മുന്നണി യോഗം നടക്കുന്നത്. ജലീലിന്റെ രാജി ആവശ്യം മുന്നണി നേതൃത്വവും തള്ളിക്കളയുകയാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നതില്‍ സിപിഐ അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മുന്നണി യോഗത്തില്‍ പ്രതിഫലിക്കും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികളും യോഗം തീരുമാനിക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെങ്കിലും അടുത്തയാഴ്ച നടക്കുന്ന സിപിഐഎമ്മിന്റേയും സിപിഐയുടേയും നേതൃയോഗങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

Readers Comment

Add a Comment