Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍. 2014ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കി. 

അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവന വാരമായി ആചരിക്കാന്‍ ബിജെപി തീരുമാനിച്ചു. സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 

പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഊന്നിപ്പറയാന്‍ രാജ്യത്താകമാനം 70 വെര്‍ച്വല്‍ റാലികളും ബിജെപി നടത്തുന്നുണ്ട്. 

നരേന്ദ്ര മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ പ്രവര്‍ത്തകര്‍ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ ശിവന് 70 കിലോ ലഡു നേര്‍ന്നു. പാര്‍ട്ടി പരിപാടികള്‍ക്കുപുറമെ പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്കും പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. 

ആര്‍എസ്എസിലൂടെയാണ് നരേന്ദ്രമോദിയുടെ പൊതുജീവിതം തുടങ്ങുന്നത്. പിന്നീട് ബിജെപിയുടെ വിവിധ പദവികളിലൂടെ നരേന്ദ്ര മോദിയെന്ന രാഷ്ട്രീയനേതാവ് വളര്‍ന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി. 
 
2014ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. കൂടുതല്‍ തിളക്കമാര്‍ന്ന വിജയത്തോടെ 2019ല്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. 

 

Readers Comment

Add a Comment